സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈത്ത് ‘സമ്മർ മലയാളം മാതൃഭാഷാ പഠനം ക്ലാസിൽ

പ​ങ്കെടുത്ത കുട്ടികൾ

മലയാള ഭാഷാ മധുരം പകർന്നു സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച്

കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് കുവൈത്ത് ‘സമ്മർ മലയാളം മാതൃഭാഷാ പഠനം- 2026’ സമാപിച്ചു. കുട്ടികളുടെ വേനലവധി ദിനങ്ങൾ പ്രയോജനപ്രദമാക്കുന്നതിനായി ജൂൺ 12നാണ് പഠന ക്ലാസ് ആരംഭിച്ചത്. വെള്ളിയാഴ്ചകളിൽ വൈകുന്നേരം കുവൈത്ത് സിറ്റി എൻ.ഇ.സി.കെ-യിൽ ഓഫ്‌ലൈനായും, തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഓൺലൈനായുമാണ് ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.

58 വിദ്യാർത്ഥികൾ പങ്കെടുത്ത ഈ വർഷത്തെ ക്ലാസുകൾക്ക് ജിബു വർഗീസ്, ലിനു ചെറിയാൻ, റജിമോൻ ഡാനിയൽ, പ്രീജ മധു, സൗമ്യ സാവൻ, ആനി എബ്രഹാം എന്നിവർ നേതൃത്വം നൽകി. വികാരി റവ. സി.എം. ഈപ്പൻ, സെക്രട്ടറി എം.പി. സതീഷ്, ട്രഷറർ റെജിൻ രാജു, ജോയിന്റ് ട്രഷറർ സാമുവൽ ജോൺ മാത്യു, കമ്മിറ്റി അംഗം ഷെറിൻ എബ്രഹാം എന്നിവർ വിവിധ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.

പഠന ക്ലാസുകളുടെ സമാപന സമ്മേളനം വികാരി റവ. സി.എം. ഈപ്പന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ലിനു ചെറിയാൻ സ്വാഗതം ആശംസിച്ചു. ‘മലയാള ഭാഷാ പഠനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ അഡ്വ. തോമസ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സതീഷ് എം.പി. ആശംസകൾ നേർന്നു. റജിമോൻ ഡാനിയൽ നന്ദി പറഞ്ഞു. റെജിൻ രാജു സമാപന പ്രാർത്ഥന നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും കോഴ്സ് സർട്ടിഫിക്കറ്റും, പഠനസഹായ സാമഗ്രികളും വിതരണം ചെയ്തു.

Tags:    
News Summary - St. Peter's CSI Church spreads the sweetness of the Malayalam language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-08-26 02:38 GMT