Posted On
date_range Updated On
date_range അന്താരാഷ്ട്ര കായിക വിലക്ക് മറികടക്കാനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കുവൈത്തിന് ഏർപ്പെടുത്തിയ വിലക്ക് മറികടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ പറഞ്ഞു. രാജ്യത്തിെൻറ ദേശീയദിനം പ്രമാണിച്ച് കുവൈത്തിലെ ബ്രസീൽ എംബസിയിൽ നടന്ന ആഘോഷ പരിപാടികളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തിൽ പുരോഗതിയുണ്ട്. എല്ലാ പ്രതിസന്ധികളും മറികടന്ന് രാജ്യത്തെ താരങ്ങൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ കഴിവ് തെളിയിക്കാനുള്ള അവസരം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കുവൈത്തും ബ്രസീലും തമ്മിലെ ചരിത്രപരമായ സഹകരണ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.