സ്പാർക്ക് എഫ്.സി കുവൈത്ത് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: സ്പാർക്ക് എഫ്.സി മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജഴ്സിയുടെ പ്രകാശനവും സൗഹൃദ മത്സരവും സുലൈബിക്കാത്ത് സ്പോർട്സ് അതോറിറ്റി ഗ്രൗണ്ടിൽ നടന്നു. ക്ലബ് പ്രസിഡന്റ് അനസ് കോട്ടക്കൽ, ടീം ക്യാപ്റ്റൻ അഷ്കർ എന്നിവർ ചേർന്ന് ഇസ്മായിൽ കാളത്ത് വളപ്പിലിൽനിന്ന് ജഴ്സി ഏറ്റുവാങ്ങി.
സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കെ.എം.സി.സി തൃത്താല ടീമിനെ തോൽപ്പിച്ച് സ്പാർക്ക് എഫ്.സി വിജയികളായി. ചടങ്ങിൽ കുവൈത്തിലെ കലാകായിക- സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.