പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സൈനിക
കേന്ദ്രങ്ങൾ സന്ദർശനത്തിൽ
Posted On
date_range Updated On
date_range കുവൈത്ത് പ്രതിരോധ സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് മന്ത്രി
കുവൈത്ത് സിറ്റി: പ്രാദേശിക സംഘർഷ സാഹചര്യത്തിൽ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ് സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചു. സേനയുടെ പ്രവർത്തന പുരോഗതിയും യുദ്ധ സന്നദ്ധതയും വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം.
വിവിധ യൂണിറ്റുകളിലും സൈറ്റുകളിലും മന്ത്രി പരിശോധന നടത്തി. സൈനികരുടെ സന്നദ്ധതയും പ്രവർത്തന കാര്യക്ഷമതയും മന്ത്രി നേരിട്ട് അവലോകനം ചെയ്തു. വെല്ലുവിളികളെ നേരിടാൻ ഉയർന്ന തലത്തിലുള്ള തയ്യാറെടുപ്പ് നിലനിർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സേനയുടെ ജാഗ്രതയും പ്രതിബദ്ധതയും മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.