കുവൈത്ത് സിറ്റി: കെ.കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ അഷ്റഫ് കാളത്തോട് രചനയും സംവിധാനവും നിർവഹിക്കുന്ന സോളോ നാടകമായ ‘തീവ്രലഹരി’ പോസ്റ്റർ പുറത്തിറക്കി. കലാസദൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സത്താർ കുന്നിൽ പോസ്റ്റർ പ്രകാശനംചെയ്തു. നടി അഖില അൻവി ഇംഗ്ലീഷ് പോസ്റ്റര്‍ റിലീസ് ചെയ്തു.
അനീഷ് അടൂര്‍, അനൂപ് മറ്റത്തൂർ, ഹരി ചെങ്ങന്നൂര്‍, മോളി മാത്യു, റോസ് സോണിയ ശര്‍മ എന്നിവര്‍ സംസാരിച്ചു. സാബു സൂര്യചിത്ര, അരുൺ, അപർണ ഉണ്ണികൃഷ്ണൻ, ദിവിഷ, ബിന്ദു, പൂജ, കാവ്യ എന്നിവരാണ് ‘തീവ്രലഹരി’യുടെ പിന്നണി പ്രവര്ത്തികർ. വട്ടിയൂർകാവ് കൃഷ്ണകുമാറാണ് പ്രധാന നടൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.