കുവൈത്ത് സിറ്റി: സാമൂഹികകാര്യം വനിത-ശിശു ക്ഷേമകാര്യമന്ത്രി മായി അൽ ബാഗിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ സന്ദർശനം ആരംഭിച്ചു. സോഷ്യൽ കെയർ ആൻഡ് ഷെൽട്ടർ ഡിപ്പാർട്ട്മെന്റിലാണ് മന്ത്രി ആദ്യം എത്തിയത്.
വകുപ്പിന്റെ എല്ലാ ആവശ്യങ്ങളും അവലോകനം ചെയ്യുമെന്ന് അറിയിച്ച മന്ത്രി ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വ്യക്തമാക്കി. സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് ജീവനക്കാരുടെ കൂടുതൽ പിന്തുണ അനിവാര്യമാണെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ സംരക്ഷിക്കൽ പ്രധാനമാണ്. പ്രാദേശികതലത്തിലും ആഗോള തലത്തിലും ഒന്നാമതെത്തുന്ന നിലയിൽ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പദ്ധതികൾ പ്രാവർത്തികമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബം, സാമൂഹികം, അഭയം എന്നിവയിൽ പൗരന്മാർക്ക് ആവശ്യമായ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മന്ത്രിസഭയുടെ നിരീക്ഷണങ്ങളും മായി അൽ ബാഗിൽ എടുത്തുപറഞ്ഞു.
പൗരന്മാർക്ക് നൂതന സേവനങ്ങൾ നൽകുന്നതിന് വിപുലമായ സർക്കാർ സംവിധാനം ഉപയോഗിക്കാനും, പ്രകടനനിലവാരം മെച്ചപ്പെടുത്താനും, കൈകോർത്ത് പ്രവർത്തിക്കാനും മന്ത്രാലയം നടത്തിയ യോഗത്തിൽ വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകിയതായും മന്ത്രി പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.