കുവൈത്ത് സിറ്റി: കുവൈത്തിൽ പുകയില ഉൽപന്നങ്ങളുടെ വില ഇരട്ടിപ്പിക്കണമെന്ന് നിർദേശം. സിഗരറ്റ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനായി ആരോഗ്യമന്ത്രാലയമാണ് നിർദേശം മുന്നോട്ടുവെച്ചത്. പുകവലിക്കുന്നവരുടെ തോത് കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് മന്ത്രാലയം വിലവർധന ശിപാർശ ചെയ്തത്. വില വർധിപ്പിക്കാനായി പുകയില ഉൽപന്നങ്ങൾക്ക് സെലക്ടിവ് ടാക്സ് ഏർപ്പെടുത്തണമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശം. ഇതോടെ, പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടെ തോത് കുറയുമെന്നാണ് പ്രതീക്ഷ.
ധനമന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തണം.
ഇലക്ട്രോണിക് സിഗരറ്റുകൾ പൂർണമായും നിരോധിക്കണം. ഇ സിഗരറ്റുകൾ രാജ്യത്തെത്തുന്നത് തടയാൻ കസ്റ്റംസ് വിഭാഗത്തിെൻറ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പരിസ്ഥിതി അതോറിറ്റി, ആരോഗ്യമന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സംഘത്തെ പുകവലി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ജുഡീഷ്യൽ പദവിയോടെയാകണം സമിതിയുടെ രൂപവത്കരണം.
നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പ്രോസിക്യൂഷൻ നടപടികൾക്ക് കാത്തിരിക്കാതെ ശിക്ഷ വിധിക്കുന്ന സാഹചര്യമുണ്ടായാൽ നിയമം ലംഘിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.