ജ​ലീ​ബും സാ​ൽ​മി​യ​യും അടക്കം ആ​റ്​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഖി​യാ​മു​ല്ലൈ​ൽ ഇ​ല്ല

കു​വൈ​ത്ത്​ സി​റ്റി: ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ആ​റു​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ റ​മ​ദാ​നി​ലെ പ്ര​ത്യേ​ക രാ​ത്രി ന​മ​സ്​​കാ​ര​മാ​യ ഖി​യാ​മു​ല്ലൈ​ലി​ന്​ അ​നു​മ​തി​യി​ല്ല.ഹ​വ​ല്ലി, നു​ഗ്​​റ, മൈ​ദാ​ൻ ഹ​വ​ല്ലി, സാ​ൽ​മി​യ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്, മ​ഹ​ബൂ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഖി​യാ​മു​ല്ലൈ​ലി​ന്​ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​ത്. വി​ദേ​ശി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ കൂ​ടി​യാ​ണി​ത്. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​യ​ന്ത്ര​ണം.

ത​റാ​വീ​ഹ്​ ന​മ​സ്​​കാ​രം ന​ട​ക്കു​ന്ന മ​റ്റു പ​ള്ളി​ക​ളി​ലെ​ല്ലാം റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ ഖി​യാ​മു​ല്ലൈ​ൽ ഉ​ണ്ടാ​കും.രാ​ത്രി ന​മ​സ്​​കാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മ​സ്​​ജി​ദ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ഒൗ​ഖാ​ഫ്​ മ​​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ത്രി 12ന്​ ​ശേ​ഷ​മാ​കും ന​മ​സ്​​കാ​രം ആ​രം​ഭി​ക്കു​ക.

പു​രു​ഷ​ന്മാ​ർ​ക്ക്​ മാ​ത്ര​മാ​കും പ്ര​വേ​ശ​നം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ കോ​വി​ഡ്​ കാ​ല​ത്തെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാം പാ​ലി​ക്ക​ണം.ന​മ​സ്​​കാ​ര​ത്തി​ന്​ നി​ൽ​ക്കു​ന്ന ഒാ​രോ​രു​ത്ത​ർ​ക്കും ഇ​ട​യി​ൽ അ​ക​ലം സൂ​ക്ഷി​ക്ക​ണം, മു​സ​ല്ല കൊ​ണ്ടു​വ​ര​ണം, മാ​സ്​​ക്​ ധ​രി​ക്ക​ണം, ഭ​ജ​ന​യി​രി​ക്ക​ലും നോ​മ്പു​തു​റ സം​ഗ​മ​ങ്ങ​ളും അ​ട​ക്കം കാ​ര്യ​ങ്ങ​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ തു​ട​രും. വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത​വ​രോ​ട്​ വീ​ട്ടി​ൽ ന​മ​സ്​​ക​രി​ക്കാ​നാ​ണ്​ ഒൗ​ഖാ​ഫ്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.