കുവൈത്തിൽ സൈ​റ​ൺ ട്ര​യ​ല്‍ റ​ണ്‍ ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ മു​ന്ന​റി​യി​പ്പ് സൈ​റ​ണി​ന്റെ ട്ര​യ​ല്‍ റ​ണ്‍ തി​ങ്ക​ളാ​ഴ്ച ന​ട​ത്തു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​വി​ലെ പ​ത്തു മു​ത​ല്‍ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മു​ന്ന​റി​യി​പ്പ് സൈ​റ​ണു​ക​ള്‍ മു​ഴ​ങ്ങും. ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ത്തു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ശ​ബ്ദ മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍കു​ക. സൈ​റ​ണി​ന്റെ ശ​ബ്ദം സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കും. നേ​ര​ത്തേ സ്ഥാ​പി​ച്ച സൈ​റ​ണു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ലും ട്ര​യ​ൽ റ​ൺ കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Siren Trial run today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.