കുവൈത്ത് സിറ്റി: ആവാഹ് ദ്വീപിനും കുബ്ബാർ ദ്വീപിനും ഇടയിൽ തൽസമയ വെടിവെപ്പ് പരിശീലനം നടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 17 വരെ ബ്രാവോ സമുദ്ര മേഖലയിലാണ് അഭ്യാസം. ദിവസവും രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെ പരിശീലനം നടക്കും.സുരക്ഷ സന്നദ്ധത വർധിപ്പിക്കുന്ന പരിശീലനത്തിന്റെ ഭാഗമാണ് നടപടി. ഈ സമയങ്ങളിൽ നിർദിഷ്ട പ്രദേശം ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.