ഷുഹൈബ് അനുസ്മരണം അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഷുഹൈബ് അനുസ്മരണം
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ യോഗം അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ല പ്രസിഡന്റ് സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അനുസ്മരണ പ്രഭാഷണം നടത്തി. ഒ.ഐ.സി.സി യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, ലിപിൻ മുഴക്കുന്ന്, ബൈജു പോൾ, ഇല്യാസ് പൊതുവാച്ചേരി തുടങ്ങിയവർ സംസാരിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി സ്വാഗതവും ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.