വെങ്കല മെഡൽ നേടിയ കുവൈത്ത് താരം
Posted On
date_range Updated On
date_range ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് വെങ്കലം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഏഷ്യൻ ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് ഒരു മെഡൽ കൂടി. ട്രാപ്പ് ഷൂട്ടിങ്ങിൽ കുവൈത്ത് ഷൂട്ടർമാരായ നാസർ അൽ മുഖ്ലിദും ഷഹദ് അൽ ഹവലും വെങ്കല മെഡൽ നേടി. ഈ വിഭാഗത്തിൽ കസാഖ്സ്ഥാൻ ഒന്നാം സ്ഥാനവും ഇറാൻ രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ ദിവസം കുവൈത്ത് ഒരു വെള്ളിയും വെങ്കലവും നേടിയിരുന്നു. കുവൈത്ത് ശൈഖ് സബാഹ് അൽ അഹമ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 26 രാജ്യങ്ങളിൽ നിന്നായി 500 ഓളം ഷൂട്ടർമാരും പരിശീലകരും അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.