ഷിഫ അ​ൽ ജ​സീ​റ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഷി​ഫ എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം സി.​കെ. ന​ജീ​ബി​നും നി​ക്സ​ൺ ജോ​ർ​ജി​നും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ന​ൽ​കു​ന്ന 2025-ലെ ​ഷി​ഫ എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ഫെ​ബ്രു​വ​രി 20ന് ​വൈ​കു​ന്നേ​രം ന​ട​ക്കും.

മാ​ധ്യ​മ മേ​ഖ​ല​യി​ലെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി ഗ​ൾ​ഫ് മാ​ധ്യ​മം കു​വൈ​ത്ത് ക​ൺ​ട്രി ഹെ​ഡ് (ബി​സി​ന​സ് സൊ​ലൂ​ഷ​ൻ) സി.​കെ. ന​ജീ​ബി​ന് മീ​ഡി​യ റി​ലേ​ഷ​ൻ ഇം​പാ​ക്ട് അ​വാ​ർ​ഡും ക​ണ​ക്ഷ​ൻ​സ് മീ​ഡി​യ, ഏ​ഷ്യാ​നെ​റ്റ് കു​വൈ​ത്ത് സി.​ഇ.​ഒ നി​ക്സ​ൺ ജോ​ർ​ജി​ന് ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് മീ​ഡി​യ ലീ​ഡ​ർ​ഷി​പ് അ​വാ​ർ​ഡും ന​ൽ​കി​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.

സി.​കെ. ന​ജീ​ബ് നി​ക്സ​ൺ​ ജോ​ർ​ജ്

ഷിഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​രി​ൽ മി​ക​വ് തെ​ളി​യി​ക്കു​ക​യും കൂ​ടു​ത​ൽ കാ​ലം സേ​വ​നം അനുഷ്ഠിക്കുക​യും ചെ​യ്ത​വ​രെ​യും ആ​ദ​രി​ക്കു​ന്നു​ണ്ട്. ഉ​റു​മി മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും പു​ര​സ്കാ​ര വി​ത​ര​ണ ച​ട​ങ്ങി​ന് മി​ഴി​വേ​കും. 2025ലെ ​കു​വൈ​ത്ത് ദേ​ശീ​യ ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 25, 26, 27 തീ​യ​തി​ക​ളി​ൽ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ കു​വൈ​ത്തി​ലെ മൂ​ന്ന് ശാ​ഖ​ക​ളി​ലും സൗ​ജ​ന്യ ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​നും ലാ​ബ് പ​രി​ശോ​ധ​ന, അ​ൾ​ട്രാ​സൗ​ണ്ട്, എ​ക്സ്റേ, ഇ​ഞ്ച​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ക്ക് 30 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും. ശി​ഫ അ​ൽ ജ​സീ​റ ഫ​ർ​വാ​നി​യ, ഫ​ഹാ​ഹീ​ൽ ​കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്ലി​നി​ക്കി​ലും ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്.

മി​ത​മാ​യ നി​ര​ക്കി​ലു​ള്ള ലാ​ബ് പ​രി​ശോ​ധ​ന പാ​ക്കേ​ജു​ക​ളും എ​ല്ലാ ശാ​ഖ​ക​ളി​ലും ല​ഭി​ക്കും. ഗു​ണ​നി​ല​വാ​ര​മു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ മി​ത​മാ​യ നി​ര​ക്കി​ൽ എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ കെ.​ടി. റ​ബീ​ഉ​ല്ല​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടാ​ണ് സ്ഥാ​പ​നം മു​റു​കെ പി​ടി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഡേ ​കെ​യ​ർ ആ​ശു​പ​ത്രി​ക​ളും മ​ൾ​ട്ടി-​സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളും രാ​ജ്യ​ത്തു​ട​നീ​ളം സ്ഥാ​പി​ക്കും.സാ​ൽ​മി​യ, ജ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​തു​രാ​ല​യ​ങ്ങ​ൾ ഈ ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് മാ​നേ​ജ്മെ​ന്റ് വ്യ​ക്ത​മാ​ക്കി. ഷി​ഫ അ​ൽ ജ​സീ​റ ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി അ​സീം സേട്ട് സു​ലൈ​മാ​ൻ, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​അ​ബ്ദു​ൽ നാ​സ​ർ, മാ​ർ​ക്ക​റ്റി​ങ് മേ​ധാ​വി മോ​ണ ഹ​സ​ൻ, ഫി​നാ​ൻ​സ് ഹെ​ഡ് പി. ​അ​ബ്ദു​ൽ റ​ഷീ​ദ്, ഫ​ഹാ​ഹീ​ൽ അ​ഡ്മി​ൻ മാ​നേ​ജ​ർ ഗു​ണ​ശീ​ല​ൻ പി​ള്ള, ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് അ​ഡ്മി​ൻ മാ​നേ​ജ​ർ വി​ജി​ത്ത് നാ​യ​ർ, ഫ​ർ​വാ​നി​യ അ​ഡ്മി​ൻ മാ​നേ​ജ​ർ എം. ​സു​ബൈ​ർ, ജ​ലീ​ബ് അ​ൽ ശു​യൂ​ഖ് ഡെ​പ്യൂ​ട്ടി അ​ഡ്മി​ൻ മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Shifa Excellence Award C.K. Najeeb and George Nixon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.