കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ

കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം

​കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും രാഷ്ട്രീയ വിശദീകരണ യോഗവും ഫർവാനിയയിലെ തക്കാര റെസ്റ്റോറന്റ് ഹാളിൽ നടന്നു. കുവൈത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു മണ്ഡലത്തിലെ വർക്കിംഗ് കമ്മിറ്റി അംഗങ്ങളാണ് പങ്കെടുത്തത്.

​കെ.എം.സി.സി സംസ്ഥാന അഡ്വൈസറി ബോർഡ് ചെയർമാൻ ടി.ടി. സലീം സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖം അധ്യക്ഷത വഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അൻവറിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കും യോഗം തുടക്കം കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമായി പങ്കാളികളാകണമെന്നും വൻ ഭൂരിപക്ഷം ഉറപ്പാക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ​സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ജില്ല വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് എന്നിവർ ആശംസകൾ നേർന്നു.

മുതിർന്ന നേതാക്കളായ മൊയ്‌തീൻ കുട്ടി, സക്കീർ, മമ്മുട്ടി, സലീം എം.എൽ.സി, ടി.ജെ.സിയാലിക്കോയ, മറ്റു മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ജലീൽ പറമ്മൽ പ്രാർത്ഥന നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വാഹിദ് സ്വാഗതവും ട്രഷറർ ഹബീബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Beypore Mandal Committee Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.