വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ രാ​ജ​കു​മാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

ശൈഖ് സലിം സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലിം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ രാ​ജ​കു​മാ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ന​ട​ന്ന അ​റ​ബ് ലീ​ഗ് രാ​ജ്യ​ങ്ങ​ൾ​ക്കും ചെ​റി​യ വി​ക​സ്വ​ര പ​സ​ഫി​ക് രാ​ജ്യ​ങ്ങ​ൾ​ക്കും വേ​ണ്ടി​യു​ള്ള ര​ണ്ടാ​മ​ത്തെ മ​ന്ത്രി​ത​ല യോ​ഗ​ത്തി​നി​ട​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച​യി​ൽ, കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചും, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പൊ​തു ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. 2030 റി​യാ​ദി​ൽ ന​ട​ക്കു​ന്ന എ​ക്‌​സ്‌​പോ​യി​ൽ സൗ​ദി അ​റേ​ബ്യ​ക്കു​ള്ള പി​ന്തു​ണ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു.

Tags:    
News Summary - Sheikh Salim met with Saudi Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.