അടൂര്‍ എന്‍.ആര്‍.ഐ ഫോറവും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽ ഉപഹാരം നൽകുന്നു

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുസ്മരണ രക്തദാനക്യാമ്പ്

കുവൈത്ത് സിറ്റി: അടൂര്‍ എന്‍.ആര്‍.ഐ ഫോറവും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അനുസ്മരണ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 82 പേർ രക്തം നൽകി. അടൂര്‍ എന്‍.ആര്‍.ഐ ഫോറം പ്രസിഡന്റ് ജിജു മോളത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിജു സ്വാഗതം പറഞ്ഞു. തോമസ്‌ ജോണ്‍, അനു പി. രാജന്‍, ബിജോ പി. ബാബു, മാത്യൂസ് ഉമ്മന്‍, ശ്രീകുമാർ എസ്. നായർ, നിമിഷ് കാവാലം, മനോജ്‌ മാവേലിക്കര എന്നിവര്‍ സംസാരിച്ചു. അടൂർ എൻ.ആർ.ഐ ഫോറത്തിന് ബി.ഡി.കെയുടെ ഉപഹാരം ജയൻ സദാശിവൻ കൈമാറി. ബി.ഡി.കെ പ്രവര്‍ത്തകരായ നളിനാക്ഷന്‍, കലേഷ്‌ പിള്ള, ബിജി മുരളി, ബീന, ജോളി, വേണുഗോപാല്‍, വിനോദ്, പ്രേം കിരൺ എന്നിവരും അടൂര്‍ എന്‍.ആര്‍.ഐ ഫോറം ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം, ട്രഷറർ എ.ജി. സുനിൽ കുമാർ, ജോയൻറ് സെക്രട്ടറി ബിജു കോശി, ഇ.സി. അംഗങ്ങളായ റിജോ കോശി, ജയൻ ജനാർദ്ദനൻ, ലിജോ ഫിലിപ്പ്, വില്യം കുഞ്ഞ് കുഞ്ഞ്,ഷഹീർ മൈദീൻകുഞ്ഞ്, ജയകൃഷ്ണൻ, സുജിത്ത് ഗോപിനാഥ്, വിഷ്ണുരാജ്, ഷൈനി, ബിന്ദു വില്യം എന്നിവരും സന്നദ്ധ പ്രവര്‍ത്തനം നടത്തി.

രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാനും അടിയന്തര രക്ത ആവശ്യങ്ങള്‍ക്കും ബി.ഡി.കെ കുവൈത്ത് ഘടകത്തിനെ 99811972, 69997588 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Tags:    
News Summary - Sheikh Khalifa bin Zayed Al Nahyan Memorial Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.