ശൈഖ്​ അബ്​ദുല്ല അൽ മുബാറക്​ അസ്സബാഹ്​ സ്​​പോർട്ടിങ്​ കോംപ്ലക്​സ്​ ഉദ്​ഘാടനം ചെയ്​തപ്പോൾ

ശൈഖ്​ അബ്​ദുല്ല മുബാറക്​ സ്​പോർട്​സ്​ കോംപ്ലക്​സ്​ തുറന്നു

കുവൈത്ത്​ സിറ്റി: ശൈഖ്​ അബ്​ദുല്ല അൽ മുബാറക്​ അസ്സബാഹ്​ സ്​​പോർട്ടിങ്​ കോംപ്ലക്​സ്​ ഉദ്​ഘാടനം ചെയ്​തു. അൽ നസ്​ർ സ്​പോർട്​സ്​ ക്ലബിനോടനുബന്ധിച്ചാണ്​ പുതിയ ​സ്​പോർട്​സ്​ കോംപ്ലക്​സ്​ തുറന്നത്​. കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന്​ വിവിധ പദ്ധതികൾ ആവിഷ്​കരിച്ചതായും ആസൂത്രണത്തിലുള്ള നിരവധി സ്​പോർട്​സ്​ കോംപ്ലക്​സുകളിൽ ഒന്നാണ്​ ഇപ്പോൾ ഉദ്​ഘാടനം ചെയ്​തതെന്നും സ്​പോർട്​സ്​ പബ്ലിക്​ ​അതോറിറ്റി ഉപമേധാവി ഡോ. സാഖിർ അൽ മുല്ല പറഞ്ഞു.

കായിക മേഖലയുടെ പുരോഗതിക്ക്​ കുവൈത്ത്​ ഭരണകൂടത്തി​െൻറ എല്ലാ പിന്തുണയുമുണ്ടാവുമെന്ന്​ ​​അദ്ദേഹം പറഞ്ഞു. ശൈഖ്​ മുബാറക്​ അൽ അബ്​ദുല്ല അസ്സബാഹ്​ സംസാരിച്ചു. പരേതനായ ശൈഖ്​ അബ്​ദുല്ല അൽ മുബാറക്​ അസ്സബാഹി​െൻറ പേരിൽ സ്​പോർട്​സ്​ കോംപ്ലക്​സ്​ സാധ്യമാക്കുന്നതിന്​ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ​അദ്ദേഹം നന്ദി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.