കുവൈത്ത് സിറ്റി: ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ 2025-26 അധ്യായന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കുവൈത്തിലെ കേന്ദ്രത്തിലും നടക്കും. മേയ് മൂന്നിന് കുവൈത്ത് സമയം രാവിലെ 7:30 നാണ് പരീക്ഷ.
കുവൈത്തിലെ സെന്ററിൽ പ്രവേശന പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്നവർ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
കേരളത്തിലെ പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയയിൽ തം ഹീദി പ്രിപറേറ്ററി കോഴ്സ്, ഉസൂലുദ്ദീൻ, ശരീഅ, ഖുർആനിക് സ്റ്റഡീസ്, ദഅവ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്ലാമിക് ഇക്കണോമിക് ആൻഡ് ബാങ്കിങ്, ഭാഷകളിലെ പ്രത്യേക കോഴ്സുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ബിരുദങ്ങളെ ജാമിഅ ഹംദർദ്, അലീഗഢ് തുടങ്ങിയ സർവകലാശാലകൾ അംഗീകരിച്ചിട്ടുണ്ട്.
സീനിയർ സെക്കൻഡറി വിഭാഗത്തിലേക്ക് 10ാം ക്ലാസ് പൂർത്തിയാക്കിയവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മറ്റു ജി.സി.സി രാജ്യങ്ങളിലും പ്രവേശന പരീക്ഷാ സെന്ററുകൾ ഉണ്ട്.
വിവരങ്ങൾക്ക് കുവൈത്തിലെ കോഓഡിനേറ്റർമാരായ അബ്ദുറസാഖ് നദവി (50477009) അനീസ് അബ്ദുസ്സലാം (97983866) അൻസാർ അസ്ഹരി (96054101) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.