Posted On
date_range Updated On
date_range ഷഹീൻ പദ്ധതി എണ്ണമേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കും -കമൽ അൽ ഹറമി
കുവൈത്ത് സിറ്റി: എണ്ണമേഖലയിൽ വൻ വികസനത്തിന് ഷഹീൻ പദ്ധതി വഴിയൊരുക്കുമെന്ന് എണ്ണ വിദഗ്ധൻ കമൽ അൽ ഹറമി. പ്രധാന എണ്ണപ്പാടങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്കും കയറ്റുമതി കേന്ദ്രങ്ങളിലേക്കും ബന്ധിപ്പിക്കുന്ന 13 പൈപ്പ്‌ലൈനുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഏകദേശം 320 കിലോമീറ്റർ ദൈർഘ്യമുള്ള ശൃംഖല രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക് മേഖലകളെ കയറ്റുമതി ടെർമിനലുകളുമായി ബന്ധിപ്പിക്കും. മിന അൽ-അഹ്‌മദി, മിന അബ്ദുല്ല തുടങ്ങിയ തുറമുഖങ്ങളിലേക്കാണ് പൈപ്പ്‌ലൈൻ ശൃംഖല എത്തുന്നത്.
എണ്ണ കയറ്റുമതിയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം വിദേശ നിക്ഷേപം ആകർഷിക്കാനും ഷഹീൻ പദ്ധതി സഹായിക്കുമെന്ന് കമൽ അൽ ഹറമി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.