Posted On
date_range Updated On
date_range സജ്ജാദിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം മതിയാക്കി സൗദിയിലേക്ക് ജോലിയാവശ്യാർഥം പോകുന്ന കെ.പി.സജ്ജാദിന് കെ.ഐ.ജി ഹിറ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ ഹിറ യൂനിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ഹാഷിഫ് അധ്യക്ഷത വഹിച്ചു.
ഏരിയ പ്രസിഡന്റ് കെ.എം നൗഫൽ, ഏരിയ സെക്രട്ടറി ഫൈസൽ വടക്കേക്കാട്, ഹിറ യൂനിറ്റ് പ്രവർത്തകർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.പി സജ്ജാദ് മറുപടി പ്രസംഗം നിർവഹിച്ചു.
കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് കെ.എം നൗഫൽ മൊമെന്റോയും, ഹിറ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ഹാഷിഫ് ഉപഹാരവും കൈമാറി. യൂനിറ്റ് സെക്രട്ടറി ഷമീം മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.