കുവൈത്ത് സിറ്റി: സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വി ദ്യാലയത്തിെൻറ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക് (ഒ.വി. ബി.എസ്) വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.
കുട്ടികൾ അണിനിരന്ന റാലിക്കുശേഷം ഒ.വി.ബി.എസ് ഗായകസംഘത്തിെൻറ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്ബോയ് ഫെബിൻ ജോൺ ബിജു, ഹെഡ്ഗേൾ സാനിയ സൂസൻ സുനിൽ എന്നിവർ ചേർന്ന് പതാക ഉയർത്തി.മഹാഇടവക വികാരി ഫാ. ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു. ഒ.വി.ബി.എസ് ഡയറക്ടർ ഫാ. ബിജോയ് ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു.
സൂപ്രണ്ട് മനോജ് തോമസ് സ്വാഗതവും സൺഡേ സ്കൂൾ സെക്രട്ടറി എബി സാമുവേൽ നന്ദിയും പറഞ്ഞു. ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ്, ഇടവക സെക്രട്ടറി ജിജി ജോൺ, സൺഡേ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷിബു പി. അലക്സ്, സൺഡേ സ്കൂൾ ട്രഷറർ ഫിലിപ്സ് ജോൺ എന്നിവർ സംസാരിച്ചു. ഇടവക ആക്ടിങ് ട്രഷറർ തോമസ് മാത്യൂ, വി.ബി.എസ് ഡെപ്യൂട്ടി സൂപ്രണ്ട് ജേക്കബ് റോയ് എന്നിവർ സന്നിഹിതരായിരുന്നു. ‘നല്ലത് തെരഞ്ഞെടുക്കാം’ എന്ന ചിന്താവിഷയത്തിെൻറ അടിസ്ഥാനത്തിൽ 600ഓളം കുട്ടികളെയും 66 അധ്യപകരെയും ഉൾക്കൊള്ളിച്ചാണ് ക്ലാസ്. ജൂൺ 20ന് സമാപിക്കും. അന്ന് കുട്ടികളുടെ വർണശബളമായ റാലിയും കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.