സഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: ഉപയോഗിച്ചതും പുതുക്കിയതുമായ എസി കംപ്രസ്സറുകൾ പുതിയതെന്ന പേരിൽ വിറ്റ സ്ഥാപനത്തിനെതിരെ നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് 1,399 എയർ കണ്ടീഷനിംഗ് കംപ്രസ്സറുകൾ പിടിച്ചെടുത്തു. അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ വാണിജ്യ നിയന്ത്രണ വിഭാഗമാണ് പരിശോധന നടത്തിയത്.
കംപ്രസ്സറുകൾ ഉപയോഗിച്ചതും പുതുക്കിയതുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവ നിർമിച്ച രാജ്യത്തിൻ്റെ ലേബലുകൾ മാറ്റി വ്യാജ വിവരങ്ങളുള്ള ലേബലുകളായിരുന്നു എ.സിയില്‍ സ്ഥാപിച്ചത്. വേനൽക്കാലത്തെ എ.സി ആവശ്യകത മുതലെടുത്താണ് ഇവ വിപണനം ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
വിവിധ ബ്രാൻഡുകളിലും വലുപ്പങ്ങളിലുമുള്ള കംപ്രസ്സറുകളാണ് വിൽപ്പനക്ക് തയ്യാറാക്കിയിരുന്നത്. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. ഉടമക്കെതിരെ നിയമനടപടി ആരംഭിച്ച് കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.