ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, ഇറാഖ് ബസ്ര ഗവർണർ അസാദ് അൽ ഈദാനികൊപ്പം
കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ, പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു കുവൈത്തും ഇറാഖും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്, ഇറാഖ് ബസ്ര ഗവർണർ അസാദ് അൽ ഈദാനിയുമായി കൂടിക്കാഴ്ച നടത്തി.
അതിർത്തി സുരക്ഷ ശക്തിപ്പെടുത്തൽ, സുരക്ഷാ ഏകോപനം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഇരുപക്ഷവും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ എന്നിവയും അവലോകനം ചെയ്തു. പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളിലെ സുരക്ഷാ-സൈനിക ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഇറാൻ ആക്രമണത്തിൽ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഉണ്ടായ നാശനഷ്ടങ്ങളും ശൈഖ് ഫഹദ് വിലയിരുത്തി. നാശനഷ്ടങ്ങൾ വേഗത്തിൽ ശരിപ്പെടുത്താനും പാത എത്രയും വേഗം തുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.