കുവൈത്ത് സിറ്റി: മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അറ്റകുറപ്പണികൾക്ക് മേൽനോട്ടം വഹിക്കാൻ നിശ്ചിത സമയത്തിനുമുമ്പ് ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. രണ്ടാഴ്ച മുമ്പ് ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി 20,000 ദീനാര്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസവൃത്തങ്ങള് അറിയിച്ചു.
ആഗസ്റ്റ് 18 മുതല്‍ ജോലിയില്‍ പ്രേവശിക്കുന്നവര്ക്കാണ് ഈ തുക മന്ത്രാലയം വാഗ്ദാനം ചെയ്തത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വെള്ളം, വൈദ്യുതി, എ.സി, ഫര്‍ണിച്ചര്‍, വൃത്തി, സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനുള്ള മുന്നൊരുക്കങ്ങളാണ് നടത്തേണ്ടത്. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഈ കാലയളവില്‍ ചര്‍ച്ചചെയ്യുമെന്നും മന്ത്രാലയം നിർദേശിക്കുന്ന നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനമാക്കിയാണോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈ സമയങ്ങളില്‍ പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഉസാമ അല്‍ സുല്‍ത്താന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.