ബഹ്റൈനെതിരെ വിജയിച്ച കുവൈത്ത് ടീമിന്റെ ആഹ്ലാദം
കുവൈത്ത് സിറ്റി: ജി.സി.സി വനിത ട്വന്റി20 ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് രണ്ടാം ജയം. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബഹ്റൈനെതിരെ ഏഴു വിക്കറ്റിനാണ് കുവൈത്തിന്റെ ഉജ്ജ്വല ജയം.
ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ നിശ്ചിത ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 108 റൺസ് കുറിച്ചു. ചേസ് ചെയ്ത കുവൈത്ത് അതേനാണയത്തിൽ തിരിച്ചടിച്ച് 12.5 ഓവറിൽ വിജയ റൺ തൊട്ടു. 29 പന്തിൽ നാല് ഫോർ സഹിതം 36 റൺസെടുത്ത ക്യാപ്റ്റൻ ദീപിക രസംഗികയാണ് ടോപ് സ്കോറർ.
തരംഗ ഗജനായകെ 24 ഉം പൂർവജ ജഗദീഷ 22 ഉം റൺ നേടി. ഓപണിങ് കൂട്ടുകെട്ടിൽ 89 റൺസ് ചേർത്ത സീഫ ജീലാനി (29 പന്തിൽ 48), അംന താരിഖ് (37 പന്തിൽ 29) എന്നിവരാണ് കുവൈത്തിനെ ജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ കുവൈത്തിന്റെ മലയാളി താരം പ്രിയത മുരളി മൂന്ന് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. വെള്ളിയാഴ്ച നടന്ന ആദ്യ മൽസരത്തിൽ കുവൈത്ത് 68 റൺസിന് ഖത്തറിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം ജയത്തോടെ പോയന്റ് പട്ടികയിൽ കുവൈത്ത് മുന്നിലെത്തി. തിങ്കളാഴ്ച വൈകീട്ട് 6.30ന് കുവൈത്ത് യു.എ.ഇയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.