സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള സ്വീകരണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി
ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്റെ 92ാം വാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ നടന്ന സ്വീകരണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പങ്കെടുത്തു. സ്വീകരണത്തിൽ മന്ത്രി ശൈഖ് ഡോ. അഹ്മദ്, സൗദി നേതൃത്വത്തിന് അഗാധമായ അഭിനന്ദനങ്ങൾ അറിയിച്ചു. പ്രിയപ്പെട്ട അവസരത്തിൽ സൗദി സർക്കാറിനും ജനങ്ങൾക്കും ആശംസനേർന്ന ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് സഹോദരരാജ്യത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ശാശ്വതമായ സുരക്ഷിതത്വവും സ്ഥിരതയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.