അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ അൽ സൗദിനൊപ്പം
കുവൈത്ത് സിറ്റി: ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം, ആഴത്തിൽ വേരൂന്നിയ ചരിത്രം എന്നിവ സൂചിപ്പിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്, സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കത്ത്. വിവിധ മേഖലകളിലെ അടുത്ത ബന്ധങ്ങൾ കൂടുതൽ വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും സന്ദേശത്തിൽ പരാമർശിക്കുന്നു.
കുവൈത്തിലെ സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ അൽ സൗദ്, അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹിന് ബയാൻ കൊട്ടാരത്തിൽ എത്തി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.