അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് യാസർ ബിൻ ഒത്മാൻ
അൽ റുമായുമായി കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌ന്റെ ഫണ്ടിന്റെ ഗവർണർ യാസർ ബിൻ ഒത്മാൻ അൽ റുമായനെയും പ്രതിനിധി സംഘത്തെയും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിച്ചു.
സെയ്ഫ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഡയറക്ട് ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹും പങ്കെടുത്തു.
ജോർഡൻ സെനറ്റ് വിസിറ്റിങ് ചെയർമാൻ ഫൈസൽ അകെഫുമായും ഞായറാഴ്ച അമീർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് സന്ദർശനത്തിനെത്തിയതായിരുന്നു ഫൈസൽ അകെഫ്. മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹുമായും ഫൈസൽ അകെഫ് കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.