കുവൈത്ത് സിറ്റി: കർണാടകയിലെ മംഗളൂരുവിൽ തീവ്ര ഹിന്ദുത്വ വാദികൾ ക്രൂരമായി വെട്ടിക്കൊന്ന പള്ളി കമ്മിറ്റി സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവർത്തകനുമായ അബ്ദുൽറഹീമിന്റെ ക്രൂരമായ കൊലപാതകത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ക്രൂര മുഖമാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. രക്തദാഹികളായ സംഘ്പരിവാറിന്റെ ഗുണ്ടായിസത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനും സമാധാനപരമായ ജീവിത സാഹചര്യം ഉറപ്പുവരുത്താനും ഭരണകൂടം തയാറാവണം. നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ നിയമത്തിനുമുന്നിൽ കൊണ്ടുവന്നു ശക്തമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.