‘ഖൽബിലെ സാൽമിയ’ ഫാമിലി ഈദ് മീറ്റ്
Posted On
date_range Updated On
date_range 'ഖൽബിലെ സാൽമിയ' ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ പ്രവർത്തകരും എക്‌സ് കെ.ഐ.ജി സാൽമിയ പ്രവാസികളും ചേർന്ന് കോഴിക്കോട്ട് ഫാമിലി ഈദ് മീറ്റ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള പ്രവാസി ഡിവിഷൻ മെംബർ പി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റും മുൻ കെ.ഐ.ജി പ്രസിഡന്റുമായ സുബൈർ ആലുവ അധ്യക്ഷത വഹിച്ചു. കോഴിക്കോട് സിറ്റി ഏരിയ പ്രസിഡന്റ് ഫൈസൽ പാങ്ങോട്ടായി സംസാരിച്ചു.
അബ്ദുറഹ്മാൻ എഴുവന്തല, സഫ്‍വാൻ, നവാസ്, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. കോഴിക്കോട് എസ്.ഐ.ഒ വിദ്യാർഥി ഭവനത്തിൽ നടന്ന പരിപാടിക്ക് നിഷാദ് നന്ദി പറഞ്ഞു. കാപ്പാട് ബീച്ച്, മിഠായിത്തെരുവ്, മിഷ്കാൽ പള്ളി എന്നിവിടങ്ങളിൽ സന്ദർശിച്ചു. കോഴിക്കോട് ബീച്ചിലെ ഒത്തുചേരലിലൂടെ സംഗമത്തിന് സമാപനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.