Posted On
date_range Updated On
date_range സഹല്‍ ആപ്പിൽ ‘തവാസുൽ’ സേവനം
കുവൈത്ത് സിറ്റി: പരാതികൾ സ്വീകരിക്കുന്നതിനായി ‘തവാസുൽ’ സേവനം ആരംഭിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴി തവാസുൽ സേവനം പ്രയോജനപ്പെടുത്താം. വിദ്യാഭ്യാസ മന്ത്രി ഡോ. ആദല്‍ അൽ അദ്വാനിയുടെ നിർദേശ പ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതോടെ പൗരന്മാര്ക്ക് മന്ത്രാലയം സംബന്ധമായ പരാതികളും അന്വേഷണങ്ങളും തവാസുൽ വഴി നല്കാന് കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വക്താവ് അഹമ്മദ് അൽ വാഹിദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.