കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു. സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പിരിച്ചുവിട്ട അസോസിയേഷനുകളുടെ ഫണ്ടുകളും ആസ്തികളും മരവിപ്പിച്ചു.
എല്ലാ സ്വത്തുക്കളും മന്ത്രാലയം നിയമിക്കുന്ന സ്ഥാപനത്തിന് കൈമാറണമെന്നും നിർദേശിച്ചു. സിവിൽ സൊസൈറ്റി സംഘടനകൾക്കെതിരെ ലംഘനമുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.