പ്രവാസി വെൽഫെയർ ഖൈത്താൻ യൂനിറ്റ് മെഡിക്കൽ ക്യാമ്പിൽ നിന്ന്

സൗജന്യ പരിശോധനകളും ഇളവുകളുമായി കുവൈത്തിൽ പ്രവാസി വെൽഫെയറിന്റെ മെഡിക്കൽ ക്യാമ്പ്

കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ ഖൈത്താൻ യൂണിറ്റ്, സിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണവും അവബോധവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ പരിശോധനകൾ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമാക്കി. മറ്റ് മെഡിക്കൽ പരിശോധനകൾക്ക് 50 ശതമാനം വരെ പ്രത്യേക ഇളവും സിറ്റി ക്ലിനിക് മാനേജ്മെന്റ് ഒരുക്കി. ക്യാമ്പിലൂടെ നിരവധി പേർ ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തി.

ക്യാമ്പിന് പ്രവാസി വെൽഫെയർ യൂണിറ്റ് കൺവീനർ റഹീസ്, പ്രസിഡന്റ് അഫ്സൽ, സെക്രട്ടറി ഷബീർ, രാജേഷ് മാത്യു, അനീഷ് ചന്ദ്രൻ, അഫ്താബ്, വാഹിദ ഫൈസൽ, റസീന മുഹിയുദ്ദീൻ, സുബൈദ, മുഹ്സിന ആമിറലി, പി.ടി.പി ആയിഷ എന്നിവർ നേതൃത്വം നൽകി. സിറ്റി ക്ലിനിക് ഖൈത്താൻ മാനേജർ മിലൻ, ഡോ.ബേസിൽ ജോൺസൺ, നഴ്‌സിംഗ് ടീമും ക്യാമ്പിന് പൂർണ പിന്തുണ നൽകി.

ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ക്യാമ്പ് ശ്രദ്ധേയമായ പങ്കുവഹിച്ചുവെന്നും ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - Pravasi Welfare's medical camp in Kuwait with free tests and discounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.