ഡോ.ജുബിന ബെൻസിക്ക് കല കുവൈത്ത് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കല കുവൈത്ത് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ ‘യാത്രാ ആരോഗ്യവും പൊതുജനാരോഗ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ കല കുവൈത്ത് ജനറൽ സെക്രടറി ജിതിൻ പ്രകാശ് സ്വാഗതം പറഞ്ഞു.
ഡോ. അനില ആൽബർട്ട് ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡന്റ് അൻസാരി അധ്യക്ഷത വഹിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ട്രാവൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ.ജുബിന ബെൻസി അന്തൂരത്തൊടി മുഖ്യപ്രഭാഷണം നടത്തി. യാത്രകളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ, രോഗപ്രതിരോധം, പൊതുജനാരോഗ്യ ബോധവൽക്കരണം എന്നിവ ഡോ.ജുബിന വിശദീകരിച്ചു. സമയോചിതമായ സി.പി.ആർ നൽകിക്കൊണ്ട് പ്രാവാസിയുടെ ജീവൻ രക്ഷിച്ച കല കുവൈത്ത് അംഗം അജിത ശിവരാമനെ ചടങ്ങിൽ ആദരിച്ചു. കായിക വിഭാഗം സെക്രട്ടറി അശേകൻ കൂവ നന്ദി പറഞ്ഞു. സെമിനാറിൽസംസാരിച്ചവർക്ക് സംഘടനയുടെ ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.