തകർന്ന വീട്
കുവൈത്ത് സിറ്റി: നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നുവീണ് നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ഒമരിയ പ്രദേശത്താണ് സംഭവമെന്ന് മാധ്യമങ്ങൾ റിുപ്പാർട്ട് ചെയ്തു.
സംഭവം അറിഞ്ഞതിന് പിറകെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ആ സമയം ഒരു അറബ് സ്വദേശി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. മറ്റു തൊഴിലാളികൾ ഏഷ്യൻ സ്വദേശികളാണ്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.