കുവൈത്ത് സിറ്റി: റോഡ് ശൃംഖല നവീകരണത്തിന്റെയും ഗതാഗത സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി പൊതുമരാമത്ത് മന്ത്രാലയം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് മാർക്കിങ്, ഗതാഗത അടയാളങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ തുടരുന്നു. കാൽനട ക്രോസിങ്ങുകൾ, ഗതാഗത പാതകൾ, നടപ്പാതകൾ, വേഗത നിയന്ത്രണ അടയാളങ്ങൾ എന്നിവ മാർക്ക് ചെയ്യുന്നതാണ് പ്രധാന ജോലികൾ. ദിശാസൂചനയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ച് ഡ്രൈവർമാർക്ക് വ്യക്തമായ ദൃശ്യപരത ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രധാന റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും അപകടങ്ങൾ കുറക്കാനും ഗതാഗത പ്രവാഹം നിയന്ത്രിക്കാനുമാണ് ഈ നടപടികൾ കൈകൊള്ളുന്നത്. എല്ലാ ഗവർണറേറ്റുകളെയും ഹൈവേകളെയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സംയോജിത കരാറുകളിലാണ് പ്രവർത്തനങ്ങൾ. ഗതാഗത തടസ്സങ്ങൾ കുറക്കാൻ ഏകോപിത ടൈംടേബിൾ അനുസരിച്ചാണ് നിർവഹണമെന്നും, താത്കാലിക ഗതാഗത നിർദേശങ്ങൾ പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.