ഒമരിയ പ്രദേശത്ത് റോഡ് നിർമാണം പുരോഗമിക്കുന്നു

റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഫർവാനിയ ഗവർണറേറ്റിലെ ഒമരിയ പ്രദേശത്ത് സമഗ്രമായ അറ്റകുറ്റപ്പണികൾ തുടരുകയാണെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

റോഡ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമായി മികച്ച രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരവും കാര്യക്ഷമതയും പാലിക്കണമെന്നും പദ്ധതി പൂർത്തീകരണം വേഗത്തിലാകണമെന്നും പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ നിർദ്ദേശം നൽകി. 

Tags:    
News Summary - Road renovation work continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.