രിസാല സ്റ്റഡി സർക്കിൾ ഷേപ് അപ് ക്യാമ്പ് ഗ്ലോബൽ എക്സിക്യൂട്ടിവ് റഷീദ് മടവൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ ഷേപ് അപ് കൗൺസലേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു.
അറിവുകൾ നേടിയും പകർന്നും സക്രിയ മൂല്യമുള്ളവരായി നവയുഗത്തോടു സംവദിക്കാനുള്ള വ്യക്തിത്വം നേടിയെടുത്ത് സൗഹാര്‍ദത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ സാധിക്കണമെന്ന് രണ്ടു ദിവസങ്ങളിലായി നടന്ന ഷേപ് അപ് ക്യാമ്പ് അഭിപ്രായപ്പെട്ടു. കബദ് റിസോർട്ടിൽ നടന്ന പരിപാടി രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടിവ് റഷീദ് മടവൂർ ഉദ്ഘാടനം ചെയ്തു.
ഐ.സി.എഫ് ജി.സി.സി സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, അഹമ്മദ് കെ. മാണിയൂർ, റഫീഖ് കൊച്ചന്നൂർ, അബു മുഹമ്മദ്, ഹാരിസ് പുറത്തീൽ, ശിഹാബ് വാരം, ജസാം കുണ്ടുങ്ങൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.