Posted On
date_range Updated On
date_range സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം
കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിർത്തിയിൽ നങ്കൂരമിടുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഫൈലക ദ്വീപ് മുതൽ റാസ് സാൽമിയ വരെയുള്ള കടൽത്തീരവുമായി ബന്ധിപ്പിച്ചിട്ടുള്ള ശുദ്ധജല ലൈനുകളിൽ ബോട്ടുകൾ നങ്കൂരമിടുന്നതിനാണ് നിയന്ത്രണം ഏര്പ്പെടുത്തിയത്. ഇതുസംബന്ധമായ വിവരങ്ങള് ഉള്ക്കൊള്ളുന്ന ഭൂപടവും കോഓഡിനേറ്റുകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.