ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന്​ പുറത്തായാൽ ഇഖാമ റദ്ദാകും

കുവൈത്ത്​ സിറ്റി: ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന്​ പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച്​ നൽകിയ ഇളവാണ്​ അധികൃതർ അവസാനിപ്പിക്കുന്നത്​. 2021 ഡിസംബർ ഒന്നുമുതലാണ്​ ആറുമാസ കാലയളവ്​ കണക്കാക്കുക. യാത്രാനിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക്​ വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ്​ പ്രത്യേക ഇളവ്​ അവസാനിപ്പിക്കുന്നത്​.

അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹികത്തൊഴിലാളികൾ കുവൈത്തിന്​ പുറത്താകേണ്ടുന്ന അനിവാര്യ സന്ദർഭങ്ങളിൽ സ്വദേശി സ്​പോൺസർമാർ പ്രത്യേക അപേക്ഷ നൽകണമെന്നും ഒാരോകേസും പ്രത്യേകം പരിഗണിച്ചാണ്​ ഇതിൽ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്​തമാക്കി. ആറുമാസ കാലയളവിന്​ മുമ്പായി തന്നെ ഇൗ അപേക്ഷ നൽകേണ്ടതുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.