Posted On
date_range Updated On
date_range ജാബിർ പാലത്തിൽനിന്ന് കടലിൽ വീണയാളെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: ജാബിർ പാലത്തിന് മുകളിൽനിന്ന് കടലിലേക്ക് വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ ഷുവൈഖ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിൽ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. സംഘം ഉടൻ ഇടപെടുകയും അപകടത്തിൽപെട്ടയാളെ രക്ഷപ്പെടുത്തി അധികാരികൾക്ക് കൈമാറിയതായും ജനറൽ ഫയർഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.