Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ഫാസ്റ്റ്, മിഡിൽ ലെയ്നുകൾ അടച്ചിടും
കുവൈത്ത് സിറ്റി: ഹവല്ലി ഡമാസ്കസ് സ്ട്രീറ്റിലെ ഫാസ്റ്റ്, മിഡിൽ ലെയ്നുകൾ ഇന്ന് മുതല്‍ അടച്ചിടുന്നതായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ഫോർത്ത് റിംഗ് റോഡുമായി ബന്ധിക്കുന്ന ഇന്റർസെക്ഷൻ മുതൽ അഞ്ചാം റിംഗ് റോഡ് വരെയാണ് നിയന്ത്രണം ബാധകമാകുക.
തിരക്ക് ഒഴിവാക്കാൻ വാഹനങ്ങള്‍ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും, ട്രാഫിക് അടയാളങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആഗസ്റ്റ് ആറു മുതൽ 20 വരെ ഈ നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.