ലബ​ന​ാനി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കും

കു​വൈ​ത്ത് സി​റ്റി: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ലബ​നീ​സ് കു​ടും​ബ​ങ്ങ​ൾ​ക്കും സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ജ​നു​വ​രി​യി​ൽ ഉ​ണ്ടാ​യ പേ​മാ​രി​യും വെ​ള്ള​പ്പൊ​ക്ക​വും നി​ര​വ​ധി ഗ്രാ​മ​ങ്ങ​ൾ​ക്കും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശം വ​രു​ത്തി​യ​താ​യി ലെ​ബ​നീ​സ് റെ​ഡ് ക്രോ​സി​ന്റെ ദു​രി​താ​ശ്വാ​സ കോ​ഓ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു.

1000 കു​ടും​ബ​ങ്ങ​ളെ​യാ​ണ് നാ​ശ​ന​ഷ്ടം ബാ​ധി​ച്ച​ത്. ഭ​ക്ഷ​ണം, പു​ത​പ്പു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മാ​നു​ഷി​ക സാ​മ​ഗ്രി​ക​ൾ റെ​ഡ് ക്രോ​സി​ന്റെ​യും കു​വൈ​ത്ത് എം​ബ​സി​യു​ടെ​യും ഏ​കോ​പ​ന​ത്തോ​ടെ ഒ​രാ​ഴ്ച​ക്കുള്ളി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Relief will be given to the victims of Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.