വിങ്സ് കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പിെൻറ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ഗൾഫ് ചാപ്റ്ററായ വിങ്സ് കുവൈത്ത് ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് ലോക പാലിയേറ്റിവ് ദിനാചരണ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഒക്ടോബർ എട്ട് രാവിലെ ഏഴു മുതൽ ഉച്ച 12വരെ ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ നടത്തുന്ന സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പിെൻറ പോസ്റ്റർ പ്രകാശനം നടത്തി. ബദർ അൽ സമ ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ബദർ അൽ സമ ജനറൽ മാനേജർ അബ്ദുൽ റസാഖിൽനിന്ന് വിങ്സ് കുവൈത്ത് ലൈഫ് അംഗം സലാം കളനാട് പോസ്റ്റർ സ്വീകരിച്ചു. വിങ്സ് കുവൈത്ത് ജനറൽ സെക്രട്ടറി നളിനാക്ഷൻ ഒളവറ, അദീബ് നങ്ങാരത്ത്, മുഹമ്മദ് ഷരീഫ്, മിസ്ഹബ് മാടമ്പില്ലത്ത്, യു.പി. ഫിറോസ്, പി.പി. ഇബ്രാഹിം, സുമേഷ് തങ്കയം തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിലേക്ക് പേര് രജിസ്റ്റർ ചെയ്യുന്നവർ എട്ടു മണിക്കൂർ ഫാസ്റ്റിങ്ങിൽ എത്തണം. രജിസ്ട്രേഷന് 96602365, 51114104, 60610733, 65629775 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.