റീന സെബാസ്റ്റിന് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range റീന സെബാസ്റ്റിന് യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: ദീർഘകാലമായി പ്രവാസിയും കുവൈത്ത് എറണാകുളം െറസിഡന്റ്സ് അസോസിയേഷൻ വനിത വേദി അംഗവുമായിരുന്ന റീന സെബാസ്റ്റിന് യാത്രയയപ്പ് നൽകി. രൂപവത്കരണ സമയം മുതൽ അസോസിയേഷൻ അംഗമായിരുന്ന റീന സെബാസ്റ്റിൻ 22 വർഷത്തെ കുവൈത്ത് പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ശശികുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൈജിൽ, ജിൻസ്, രാജൻ എന്നിവർ പങ്കെടുത്തു. സംഘടനയുടെ ഉപഹാരം ഭാരവാഹികൾ റീന സെബാസ്റ്റിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.