കുവൈത്ത് സിറ്റി: ഗതാഗതത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം. ഞായര്‍ മുതൽ വ്യാഴംവരെ രാവിലെ 6:30 മുതൽ ഒമ്പത് മണിവരെയും ഉച്ചക്ക് 12:30 മുതൽ 3:30 വരെയുമാണ് ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. റോഡിൽ തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
സ്കൂളുകൾ തുറന്നതോടെ റോഡുകളിൽ രാവിലെയും വൈകീട്ടും ഗതാഗതത്തിരക്ക് അനുഭവപ്പെടുന്നുണ്ട്. എല്ലാ സ്‌കൂളുകളും ഒരേ സമയം അവസാനിക്കുന്നതും സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങുന്നതുമാണ് പ്രധാന കാരണം. സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാനും ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കി. വിദ്യാർഥികളുടെ സുരക്ഷക്കു പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സ്കൂൾ സമയങ്ങളില്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, റോഡിലെ ഗതാഗതത്തിരക്ക് കുറക്കാന്‍ സ്‌കൂൾ സമയ മാറ്റമടക്കം നിരവധി നിർദേശങ്ങൾ സര്‍ക്കാറിന് മുന്നിലുണ്ട്. ഓഫിസുകളിലെ സമയമാറ്റവും ഷിഫ്റ്റുകള്‍ നടപ്പാക്കുന്നത് അടക്കമുള്ള നിർദേശങ്ങളും സിവിൽ സർവിസ് കമീഷന്‍ പരിഗണിക്കുന്നതായും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.