Posted On
date_range Updated On
date_range നേന്ത്രപ്പഴം സേമിയ ഉറപ്പിച്ചത്
ചേരുവകൾ
- നേന്ത്രപ്പഴം - 2
- സേമിയ - 1/2 കപ്പ്
- തേങ്ങാ പാൽ - 1 കപ്പ്
- അണ്ടിപ്പരിപ്പ് - 10
- ശർക്കര പാവ് -1/4 കപ്പ് ആവശ്യത്തിന്
- ഏലക്ക - ഒരു നുള്ള്
- നെയ്യ് - 2 ടീസ്പൂൺ
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം, അണ്ടിപ്പരിപ്പ് ചെറുതായിട്ട് മുറിച്ചു നെയ്യിൽ വറുത്തു മാറ്റി വെക്കുക. സേമിയ റോസ്റ്റ് ചെയ്ത് തേങ്ങപ്പാലും ശർക്കര പാവും ഒരു നുള്ള് ഉപ്പും ചേർത്ത് തിളപ്പിക്കുക. സേമിയ കുറുകി വരുമ്പോൾ അതിലേക്കു വറുത്തു വെച്ച പഴം, അണ്ടിപ്പരിപ്പ്, ഏലക്കപ്പൊടി എന്നിവ മിക്സ് ചെയ്യുക. നല്ലതു പോലെ ഉറച്ചു വരുമ്പോൾ ബൗളിലേക്കു മാറ്റി ചൂടാറിയാൽ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.