കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വദേശി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാക്ക് വാണിജ്യ മന്ത്രാലയം തിരിച്ചറിയൽ കാർഡ് നൽകും. ഇൗ ആഴ്ചതന്നെ കാർഡ് നൽകുമെന്ന് ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽജരീദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
വിദേശി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരുടെ ആധിക്യം മൂലം മേഖലയുമായി ബന്ധപ്പെട്ട സർക്കാർ ഒാഫിസുകളിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനാണ് കാർഡ് നൽകുന്നത്.
റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഒാഫിസുകൾ വിവരങ്ങൾ പുതുക്കിയാൽ വൈകാതെ കാർഡ് ലഭിക്കും. 3300 ഒാഫിസുകളാണ് രാജ്യത്തുള്ളത്. ഇതിൽ 600 എണ്ണം വിവരങ്ങൾ പുതുക്കിയിട്ടുണ്ട്. ലൈസൻസുള്ള ബ്രോക്കർമാർക്ക് മാത്രം തിരിച്ചറിയൽ കാർഡ് നൽകുന്നതോടെ അനധികൃത ഇടപാടുകാരെ തുടച്ചുനീക്കാമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.