ഐ.​സി.​എ​ഫ് ഹ​സാ​വി യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ‘ആ​ര​വം’ പ​രി​പാ​ടി

'വായന ജീവിത വിജയത്തിന് വഴിയൊരുക്കും'

കുവൈത്ത് സിറ്റി: വായനശീലമെന്ന സര്‍ഗസിദ്ധി ബാല്യത്തിലേ വളര്‍ത്തിയെടുത്താല്‍ ജീവിതാവസാനംവരെ അത് നിലനിൽക്കുമെന്നും ജീവിത വിജയത്തിന് വഴിയൊരുങ്ങുമെന്നും ഐ.സി.എഫ് ജലീബ് സെൻട്രൽ സംഘടനകാര്യ സമിതി പ്രസിഡന്റ് നസീർ തൃശൂർ പറഞ്ഞു. പ്രവാസി വായന കാമ്പയിൻ ഭാഗമായി ഹസാവി യൂനിറ്റ് സംഘടിപ്പിച്ച 'ആരവം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ നാം നേടിയെടുക്കുന്ന വിജ്ഞാനം നമ്മുടെ അജ്ഞത നീക്കുമെന്നുമാത്രമല്ല അത് മറ്റുള്ളവര്‍ക്കു നല്‍കുംതോറും വര്‍ധിക്കുകയും ചെയ്യും. ജീവിതത്തെ മഹത്ത്വവത്കരിക്കുന്ന വഴികളില്‍ പ്രധാനമാണ് നല്ലൊരു വായനക്കാരനായി മാറുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ ചെറുമുറ്റം അധ്യക്ഷത വഹിച്ചു. നാഷനൽ ദഅവ പ്രസിഡന്റ് അഹ്‌മദ്‌ സഖാഫി കാവനൂർ ഉദ്‌ഘാടനം ചെയ്തു. സെൻട്രൽ നേതാക്കളായ ഹൈദരലി സഖാഫി, നിസാർ നെല്ലായ, സി.കെ. അർഷാദ് എന്നിവർ പങ്കെടുത്തു. ബി.എ. സിദ്ദീഖ് സ്വാഗതവും അബൂബക്കർ ചെമ്പൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - 'Reading will pave the way for success in life'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.