കുവൈത്ത് സിറ്റി: ഏറ്റവും മികച്ച ഒരു സാംസ്കാരിക പ്രവര്‍ത്തനമാണ് വായനയെന്ന് ഐ.സി.എഫ് ഫര്‍വാനിയ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'വായനയുടെ വിപ്ലവം' സാംസ്കാരിക സെമിനാര്‍ അഭിപ്രായപ്പെട്ടു. ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായനയുടെ പ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്. പുതിയ ചിന്താഗതികളിലേക്കും ആശയങ്ങളിലേക്കും മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്ന മഹത്തായൊരു പ്രക്രിയയാണ് വായന. വായനകളില്നിന്നാണ് ആശയങ്ങള്‍ രൂപപ്പെടുന്നത്.
ആ ആശയങ്ങളിലൂടെയാണ് പുതിയലോകം സാധ്യമാകുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. ഫര്‍വാനിയ ഐ.സി.എഫ് ഹാളില്‍ നടന്ന സംഗമത്തില്‍ ഐ.സി.എഫ് ഫര്‍വാനിയ സെന്‍ട്രല്‍ പ്രസിഡന്റ് സുബൈര്‍ മുസ്ലിയാര് പെരുമ്പട്ട അധ്യക്ഷത വഹിച്ചു. ദഅ്വ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന് (കെ.കെ.എം.എ), അബൂ മുഹമ്മദ് (ഐ.സി.എഫ്), അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി (ആര്.എസ്.സി) എന്നിവര്‍ സംസാരിച്ചു. ഐ.സി.എഫ് നാഷനല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല വടകര മോഡറേറ്ററായി. നസീര്‍ വയനാട് സ്വാഗതവും ഷൗക്കത്ത് പാലക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.